Latest News

പൊളിക്കാനാകില്ല ഈ മാസങ്ങളുടെ പരിശ്രമം.




ദിലീപ് ചിത്രം ‪#‎മര്യാദരാമന്റെ‬ ഒന്നരകോടിയുടെ മാസങ്ങളുടെ പരിശ്രമത്തിനൊടുവിൽ ഷൂട്ടിങ്ങും കഴിഞ്ഞ് സെറ്റ് എങ്ങനെ പൊളിക്കും?? എന്ന സങ്കടത്തിലായിരുന്നു നായകൻ ദിലീപ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ..3000 ചതുരശ്ര അടിയുള്ള വീടിനു ഉപയോഗിച്ചത് 46 ലക്ഷം രൂപയുടെ പ്ലൈവുഡാണ്.പതിനഞ്ചു ലക്ഷം രൂപയുടെ സ്റ്റീൽ.അഞ്ചു ലക്ഷം രൂപയുടെ പെയിന്റ്.തറയെല്ലാം പൂർണമായും സിമെന്റ് ചെയ്തു.200 ചാക്ക് സിമെന്റ് ആണ് ഉപയോഗിച്ചത്.നിലത്ത് ബാംഗ്ലൂർ കൊട്ടാരത്തിൽ പതിച്ചിരിക്കുന്ന ഹട്ടം കട്ടി മോഡൽ റ്റൈലുകളുടെ ഫോർമാറ്റ്.വീടിനു മുകളിൽ പാകിയിരിക്കുന്നത് ഇരുപതിനായിരത്തോളം ഓടുകലാണ്.48 അടിയാണ് വീടിന്റെ ഉയരം.നാല് വിശാലമായ ബാൽകണികൾ.പുറമേ കാണുന്നതിലും ഗംഭീരമാണ് അകത്തളം.എഴുപതോളം സിനിമകളിലെ കലാ സംവിധാനായിരുന്ന ‪#‎ഗിരീഷിന്റെ‬കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ ആണിത്.....ഈ സിനിമ കഴിഞ്ഞാൽ വീട് പൊളിക്കേണ്ട എന്നാണ് തീരുമാനം.ഒരുവർഷത്തേക്കാണ് ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്.പളനിയിൽ എത്തുന്ന സന്ദർശകർക്കിപ്പോൾ കണ്ടിരിക്കേണ്ട ടൂറിസ്റ്റ് സ്പോട്ടുകളിലോന്നായി ‪#‎കണക്കംപെട്ടി‬ വീടും മാറിയിരിക്കുകയാണ്.

No comments:

Post a Comment

Weblokam Designed by Templateism.com Copyright © 2014

Kauthukalokam 2012-13. Theme images by Bim. Powered by Blogger.