കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് നടി അമലാ പോളിന് കോടതിയുടെ വിലക്ക്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അമല പോളിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അമല മോഡലായി അഭിനയിച്ച ജ്വല്ലറിയുടെ അധികൃതര്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.
ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞ മേയ് മാസം 30 ലക്ഷം രൂപ വാങ്ങി അമലാ കരാര്‍ ഒപ്പിട്ടിരുന്നതായും പിന്നീട് കൊല്ലം, പത്തനാപുരത്തുള്ള ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അമല അഭിനയിച്ചുവെന്നുമാണ് പരാതി. മാത്രമല്ല ഷൂട്ടിംഗിനെത്താന്‍ അമല വിസമ്മതിച്ചതായും അധികൃതര്‍ പറയുന്നു. കരാറൊപ്പിട്ട കാലയളവില്‍ മറ്റ് ജ്വല്ലറികളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
No comments:
Post a Comment