ബൂമറാങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ കൂട്ടുകാരെ... ജംഗിൾ ബുക്ക് എന്ന പ്രശസ്ത കാർട്ടൂണ്‍ പരമ്പര കണ്ടിട്ടുള്ളവർ ആരും തന്നെ മൗഗ്ലിയുടെ ആയുധമായ ബൂമറാങ്ങിനെ മറക്കാൻ ഇടയില്ല.
കളിക്കോപ്പായും ആയുധമായും ഉപയോഗിക്കുന്ന വളഞ്ഞ ആകൃതിയിലുള്ള മരത്തിന്റെ കഷ്ണമാണ് ബൂമറാങ്ങ്. ദേശങ്ങൾ, ഗോത്രങ്ങൾ, ഉപയോഗം എന്നിവക്കനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ബൂമറാങ്ങുകളുണ്ട്. ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് തിരിച്ചുവരുന്ന ബൂമറാങ്ങാണ്. എറിഞ്ഞാൽ ഒരു ദീർഘവൃത്താകൃതിയുള്ള പാതയിൽ കൂടി സഞ്ചരിച്ച് എറിഞ്ഞ ഇടത്തേക്കുതന്നെ തിരിച്ചു വരുന്ന രീതിയിലുള മരത്തിന്റെ നിർമ്മിതിയാണിത്. തിരിച്ചുവരാത്ത ബൂമറാങ്ങുകൾ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചുവരുന്ന ബൂമറാങ്ങുകൾ പ്രധാനമായും വിനോദത്തിനും സമയം കൊല്ലുന്നതിനുമായി ഉപയോഗിച്ചിരുന്നത്. ആധുനിക തിരിച്ചുവരുന്ന ബൂമറാങ്ങുകൾ പല വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്ത വസ്തുക്കൾക്കൊണ്ട് നിർമ്മിക്കപ്പെട്ടും കാണപ്പെടുന്നു.
ഇവിടെ കടലാസ് ഉപയോഗിച്ച് ഒരു ബൂമറാങ്ങ് എങ്ങനെ നിർമിക്കാം എന്ന് പഠിക്കാം .
No comments:
Post a Comment